Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister Anoop Jacob

ഓ​ണ​വി​പ​ണി​യി​ൽ ആ​ശ​ങ്ക വേ​ണ്ട; സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കും: മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്

കൊ​ച്ചി: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പൊ​തു​വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റം ത​ട​യു​ന്ന​തി​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ത​ട​സ​മി​ല്ലാ​തെ എ​ത്തി​ക്കു​ന്ന​തി​നു​മാ​യി സ​പ്ലൈ​കോ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ഭ​ക്ഷ്യ, പൊ​തു​വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്.

റേ​ഷ​ൻ ക​ട​ക​ളി​ലൂ​ടെ​യും സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലൂ​ടെ​യും ന​ട​ത്തു​ന്ന സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത പൂ​ർ​ണ​മാ​യും ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും ഓ​ണ വി​പ​ണി​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് യാ​തൊ​രു​വി​ധ ആ​ശ​ങ്ക​യും ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ലൂ​ർ സ്റ്റേ​ഡി​യം ഹെ​ലി​പാ​ഡ് ഗ്രൗ​ണ്ടി​ലെ സ​പ്ലൈ​കോ ഓ​ണം മെ​ഗാ ട്രേ​ഡ് ഫെ​യ​റി​ലേ​ക്കു​ള്ള ര​ണ്ട് കെ​എ​സ്ആ​ർ​ടി​സി ലോ​ഫ്ലോ​ർ എ ​സി ബ​സു​ക​ളു​ടെ ഫ്ലാ​ഗ് ഓ​ഫ് വൈ​റ്റി​ല ഹ​ബ്ബി​ൽ നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വൈ​റ്റി​ല ഹ​ബ്ബി​ൽ നി​ന്ന് ക​ലൂ​രി​ൽ ന​ട​ക്കു​ന്ന സ​പ്ലൈ​കോ ട്രേ​ഡ് ഫെ​യ​റി​ലേ​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി യാ​ത്ര ചെ​യ്യാ​നാ​യി കെ​എ​സ്ആ​ർ​ടി​സി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​പ്ര​ത്യേ​ക ബ​സ് സ​ർ​വീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ലൂ​ർ ട്രേ​ഡ് ഫെ​യ​റി​ലേ​ക്ക് ആ​ളു​ക​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി തി​രി​കെ വ​രാ​നും ഈ ​സം​വി​ധാ​നം ഏ​റെ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് 13 ഇ​നം സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ​യും ല​ഭ്യ​ത വി​പ​ണി​യി​ൽ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

സെ​പ്റ്റം​ബ​ർ മാ​സ​ത്തെ അ​ലോ​ട്ട്മെ​ന്‍റ് ഓ​ഗ​സ്റ്റി​ൽ ത​ന്നെ ല​ഭ്യ​മാ​ക്കി 1,65,000 മെ​ട്രി​ക് ട​ൺ അ​രി പൊ​തു​വി​പ​ണി​യി​ൽ എ​ത്തി​ക്കാ​ൻ സാ​ധി​ച്ച​ത് ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കു​മെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. കൂ​ടാ​തെ, എ​എ​വൈ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം 90 ശ​ത​മാ​ന​ത്തോ​ളം പൂ​ർ​ത്തി​യാ​യ​താ​യും ഉ​ത്രാ​ടം നാ​ൾ വ​രെ റേ​ഷ​ൻ ക​ട​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

സ​പ്ലൈ​കോ​യു​ടെ ഓ​ണം ഫെ​യ​റു​ക​ളി​ലൂ​ടെ​യും ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലൂ​ടെ​യും ജ​ന​ങ്ങ​ൾ​ക്ക് മി​ത​മാ​യ നി​ര​ക്കി​ൽ സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി വി​പ​ണി​യി​ലെ വി​ല​നി​ല​വാ​രം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്റെ ല​ക്ഷ്യം. സ​ർ​ക്കാ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന ഈ ​യാ​ത്രാ​സൗ​ക​ര്യ​വും ട്രേ​ഡ് ഫെ​യ​റു​ക​ളും പൊ​തു​ജ​ന​ങ്ങ​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

Kerala

മുൻഗണന നെൽകർഷകർക്ക്: മന്ത്രി അനൂപ് ജേക്കബ്

കോ​​​ട്ട​​​യം: സി​​​വി​​​ൽ സ​​​പ്ലൈ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ന് വ​​​ലി​​​യ ബാ​​​ധ‍്യ​​​ത​​​ക​​​ളു​​​ണ്ടെ​​​ങ്കി​​​ലും നെ​​​ൽ​​​ക​​​ർ​​​ഷ​​​ക​​​രു​​​ടെ കു​​​ടി​​​ശി​​​ക കൊ​​​ടു​​​ത്തു​​​തീ​​​ർ​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്തി​​​യ പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​മെ​​​ന്ന് ഭ​​ക്ഷ‍്യ-​​സി​​വി​​ൽ സ​​പ്ലൈ​​സ് മ​​​ന്ത്രി അ​​​നൂ​​​പ് ജേ​​​ക്ക​​​ബ്. വി​​​ല​​​ക്ക​​​യ​​​റ്റം പി​​​ടി​​​ച്ചു​​​നി​​​ർ​​​ത്താ​​​നാ​​​വ​​​ശ‍്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ദീ​​​പി​​​ക​​​യോ​​​ടു പ​​​റ​​​ഞ്ഞു. കോ​​​ട്ട​​​യം ദീ​​​പി​​​ക കേ​​​ന്ദ്ര ഓ​​​ഫീ​​​സി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു മ​​​ന്ത്രി. താ​​​ൻ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചാ​​​ർ​​​ജെ​​​ടു​​​ത്ത​​​തേ​​​യു​​​ള്ളൂ.

നെ​​​ല്ലു​​​സം​​​ഭ​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് മു​​​ഖ‍്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം കൃ​​​ഷി​​​മ​​​ന്ത്രി​​​യും സ​​​ഹ​​​ക​​​ര​​​ണ മ​​​ന്ത്രി​​​യും താ​​​നും ചേ​​​ർ​​​ന്ന് ഒ​​​രു യോ​​​ഗം കഴി​​​ഞ്ഞു. അ​​​തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി​​​ത​​​ന്നെ യോ​​​ഗം വി​​​ളി​​​ക്കു​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ആ ​ ​​യോ​​​ഗ​​​ത്തി​​​ൽ​​​വ​​​ച്ച് കൃ​​​ത‍്യ​​​മാ​​​യ പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കാ​​​മെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​തെ​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

നെ​​​ല്ലു​​​സം​​​ഭ​​​ര​​​ണ​​​ വ​​​ക​​​യി​​​ലും മാ​​​ർ​​​ക്ക​​​റ്റ് ഇ​​​ട​​​പെ​​​ട​​​ൽ​​​ വ​​​ക​​​യി​​​ലും ന​​​ല്ലൊ​​​രു തു​​​ക കു​​​ടി​​​ശി​​​ക​​​യാ​​​യി​​​ട്ടു​​​ണ്ട്. കേ​​​ര​​​ള​​​ ബാ​​​ങ്ക് അ​​ധി​​കൃ​​ത​​രു​​​മാ​​​യി ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം സം​​​സാ​​​രി​​​ച്ചു. നെ​​​ല്ല് സം​​​ഭ​​​രി​​​ച്ച​​​ വ​​​ക​​​യി​​​ൽ മാ​​​ത്രം കേ​​​ര​​​ള​​​ ബാ​​​ങ്കി​​​നു കൊ​​​ടു​​​ക്കാ​​​നു​​​ള്ള​​​ത് 800 കോ​​​ടി രൂ​​​പ​​​യാ​​​ണ്. ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​നും ക​​​ന​​​റ ബാ​​​ങ്കി​​​നും പ​​​ണം ന​​​ൽ​​​കാ​​​നു​​​ണ്ട്. എ​​​റ്റ​​​വും മു​​​ൻ​​​തൂ​​​ക്കം ന​​​ൽ​​​കു​​​ന്ന​​​ത് നെ​​​ല്ല് സം​​​ഭ​​​രി​​​ച്ച​​​ വ​​​ക​​​യി​​​ൽ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു കൊ​​​ടു​​​ക്കാ​​​നു​​​ള്ള കു​​​ടി​​​ശി​​​ക ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​ണ്. എ​​​ത്ര സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യു​​​ണ്ടെ​​​ങ്കി​​​ലും ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് പ​​​ണം ന​​​ൽ​​​കും.

കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ നെ​​​ല്ലി​​​ന് കൂ​​​ട്ടി​​​യ താ​​​ങ്ങു​​​വി​​​ല ക​​​ർ​​​ഷക​​​ർ​​​ക്കു ല​​​ഭ‍്യ​​​മാ​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. നെ​​​ല്ലി​​​ന് രാ​​​ജ‍്യ​​​ത്ത് ഏ​​​റ്റ​​​വും​​​കൂ​​​ടു​​​ത​​​ൽ താ​​​ങ്ങു​​​വി​​​ല ന​​​ൽ​​​കു​​​ന്ന​​​ത് കേ​​​ര​​​ള​​​മാ​​​ണ്. കേ​​​ന്ദ്രം കൂ​​​ട്ടു​​​ന്ന താ​​​ങ്ങു​​​വി​​​ല വ​​​ർ​​​ധ​​​ന ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി പ​​​രി​​​ശോ​​​ധി​​​ക്കും. മു​​​ൻ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് കേ​​​ന്ദ്രം കൂ​​​ട്ടു​​​ന്ന​​​ത​​​നു​​​സ​​​രി​​​ച്ച് ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് വി​​​ല വ​​​ർ​​​ധി​​​പ്പി​​​ച്ചു ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

നി​​​ല​​​വി​​​ൽ അ​​​തു​​​ സം​​​ബ​​​ന്ധി​​​ച്ച ആ​​​ലോ​​​ച​​​ന​​​ക​​​ൾ തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്. വേ​​​ണ്ടി​​​വ​​​ന്നാ​​​ൽ വി​​​ല​​​വ​​​ർ​​​ധ​​​ന ന​​​ട​​​പ്പാ​​​ക്കും. തീ​​​ർ​​​ച്ച​​​യാ​​​യും ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ന‍്യാ​​​യ​​​മാ​​​യ വി​​​ല കി​​​ട്ട​​​ണം. ഇ​​​പ്പോ​​​ൾ മു​​​ന്തി​​​യ പ​​​രി​​​ഗ​​​ണ​​​ന സം​​​ഭ​​​രി​​​ക്കു​​​ന്ന നെ​​​ല്ലി​​​ന്‍റെ വി​​​ല ക​​​ർ​​​ഷ​​​ക​​​രു​​​ടെ കൈ​​​ക​​​ളി​​​ൽ എ​​​ത്ര​​​യും ​​​പെ​​​ട്ടെന്ന് എത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ്.

മാ​​​വേ​​​ലി​​​ സ്റ്റോ​​​റു​​​ക​​​ളും പൊ​​​തു​​​വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​വും വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്നു​​​ണ്ട്. സി​​​വി​​​ൽ സ​​​പ്ലൈ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ന് വ​​​ലി​​​യ തോ​​​തി​​​ലു​​​ള്ള ബാ​​​ധ‍്യ​​​ത​​​യാ​​​ണ് നി​​​വി​​​ലു​​​ള്ള​​​ത്. എ​​ങ്കി​​ലും മാ​​​വേ​​​ലി സ്റ്റോ​​​റു​​​ക​​​ളി​​​ൽ ഭ​​​ക്ഷ‍്യ​​​വ​​​സ്തു​​​ക്ക​​​ൾ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നും മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കും.

വ​​​ലി​​​യ പ്ര​​​തീ​​​ക്ഷ​​​യാ​​​ണ് ജ​​​ന​​​ങ്ങ​​​ൾ യു​​​ഡി​​​എ​​​ഫി​​​ൽ അ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 102 സീ​​​റ്റും വ​​​ലി​​​യ ഭൂ​​​രി​​​പ​​​ക്ഷ​​​ങ്ങ​​​ളും അ​​​താ​​​ണ് സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്.

അ​​​തി​​​ന​​​നു​​​സ​​​രി​​​ച്ചു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കൊ​​​ണ്ടു​​​വ​​​രും. കേ​​​ര​​​ളം അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന എ​​​ല്ലാ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കും ശാ​​​ശ്വ​​​ത​​​ പ​​​രി​​​ഹാ​​​രം കൊ​​​ണ്ടു​​​വ​​​രി​​​ക എ​​​ന്ന​​​താ​​​ണ് ല​​​ക്ഷ‍്യം​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

വ​​​ന‍്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​യാ​​​ലും കാ​​​ർ​​​ഷി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യാ​​​ലും കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ദേ​​​ശ കു​​​ടി​​​യേ​​​റ്റ​​​ത്തി​​​ലാ​​​യാ​​​ലും എ​​​ല്ലാം ഒ​​​രു ബ​​​ദ​​​ൽ കൊ​​​ണ്ടു​​​വ​​​രി​​​ക എ​​​ന്ന​​​താ​​​ണ് ല​​​ക്ഷ‍്യം. ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​തീ​​​ക്ഷ​​​യ്ക്കൊ​​​ത്തു​​​യ​​​രു​​​ക എ​​​ന്ന ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം നി​​​റ​​​വേ​​​റ്റു​​​മെ​​​ന്നും അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് പ​​​റ​​​ഞ്ഞു.

രാ​​​ഷ്‌​​​ട്ര​​​ദീ​​​പി​​​ക ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​മൈ​​​ക്കി​​​ൾ വെ​​​ട്ടി​​​ക്കാ​​​ട്ടി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മ​​​ന്ത്രി അ​​​നൂ​​​പ് ജേ​​​ക്ക​​​ബി​​​നെ സ്വീ​​​ക​​​രി​​​ച്ചു.

District News

മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബി​ന് സ്വീ​ക​ര​ണം ന​ൽ​കി

കൂ​ത്താ​ട്ടു​കു​ളം: ഇ​ല​ഞ്ഞി വി​സാ​റ്റ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബി​നെ അ​നു​മോ​ദി​ച്ചു. മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ അ​നൂ​പ് ജേ​ക്ക​ബി​ന്‍റെ വാ​ളി​യ​പ്പാ​ട​ത്തെ വ​സ​തി​യി​ൽ എ​ത്തി​യാ​ണ് കോ​ള​ജ് അ​ധി​കൃ​ത​ർ അ​നു​മോ​ദ​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വി​സാ​റ്റ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഡോ. ​സ​ന്തോ​ഷ് സൈ​മ​ൺ പൂ​ച്ചെ​ണ്ടു ന​ൽ​കി വി​സാ​റ്റി​ന്‍റെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു. വി​സാ​റ്റ് ആ​ർ​ട്സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലാ​ലി ആ​ന്‍റ​ണി, ഗ്രൂ​പ്പ് പി​ആ​ർ​ഒ ഷാ​ജി അ​ഗ​സ്റ്റി​ൻ ആ​റ്റു​പു​റം, ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ ഫാ. ​മോ​ഹ​ൻ ജോ​സ​ഫ്, ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ മാ​നേ​ജ​ർ റെ​നി മാ​ത്യു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

കൂ​ത്താ​ട്ടു​കു​ളം: തി​രു​മാ​റാ​ടി​ലെ​ത്തി​യ മ​ന്ത്രി​ക്ക് പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ളി​യ​പ്പാ​ട​ത്ത് വെ​ച്ചാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം മ​ണ്ണ​ത്തൂ​ർ ആ​ട്ടി​ൻ​കു​ന്ന് ഓ​ർ​ത്ത​ഡോ​ക്സ് യാ​ക്കോ​ബാ​യ പ​ള്ളി​ക​ളി​ൽ എ​ത്തി പ്രാ​ർ​ഥി​ച്ചു. പി​താ​വ് മു​ൻ​ മ​ന്ത്രി ടി.​എം. ജേ​ക്ക​ബി​ന്‍റെ ക​ല്ല​റ​യി​ൽ തി​രിതെ​ളി​ച്ച ശേ​ഷം വാ​ളി​യ​പ്പാ​ട​ത്തെ താ​ണി​കു​ന്നേ​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. വീ​ട്ടി​ലെ​ത്തി​യ മ​ന്ത്രി​ക്ക് കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സി​നെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി. മ​ന്ത്രി​യെ കാ​ണാ​ൻ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ വീ​ട്ടി​ൽ ത​ടി​ച്ചു കൂ​ടി​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ചെ​യ്യേ​ണ്ട​താ​യു​ണ്ടെ​ന്ന് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് പ​റ​ഞ്ഞു.

Latest News

Corehub Up